ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ പ്രതിഷേധ മാര്‍ച്ച്

1060

മാപ്രാണം : മാപ്രാണം തളിയകോണത്ത് റോഡരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെടുത്ത സംഭവത്തില്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.തുടര്‍ച്ചയായി ഒരേ സ്വഭാവത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ രാവിലെ ബോംബ് കണ്ടെടുത്ത കൗണ്‍സിലറുടെ വീടിന്റെ പരിസരത്ത് നിന്ന് മാപ്രാണം സെന്ററിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.നാടന്‍ ബോംബ് കണ്ടെടുത്ത പ്രദേശത്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാവും രണ്ട് സംഭവത്തിലും കുറ്റക്കാരനെന്ന് സംശയിക്കുന്നയാളും കണ്ടാലറിയുന്ന മറ്റൊരു ചെറുപ്പക്കാരനേയും നാട്ടുകാര്‍ കണ്ടിരുന്നതായും. പ്രദേശത്ത് മാത്രമല്ല സംസ്ഥാനത്ത് തന്നെ അരക്ഷിതാവസ്ഥ പരത്താനുള്ള ആര്‍.എസ്.എസ് – ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചന കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈ. പ്രസിഡണ്ട് ആര്‍.എല്‍.ജീവന്‍ലാല്‍ പറഞ്ഞു.പി.എം.നന്ദുലാല്‍, സന്ദീപ്, എന്‍.എം.സനോജ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 

Advertisement