ഗെയില്‍ വാതക ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായതഗം തടഞ്ഞു.

837

കാറളം : ഗെയില്‍ വാതക ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായതഗം തടഞ്ഞു.ഒന്നാം വാര്‍ഡഗം കെ.ബി.ഷമീറാണ് പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് കുത്തിയിരുപ്പ് നടത്തിയത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോഡ് പൊളിച്ചപ്പോള്‍ സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു ഇതു മൂലം സമീപത്തെ വീടുകാര്‍ക്കും കോളനിയിലും ശുദ്ധജല വിതരണം മുടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞീട്ടും നടപടിയുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.സമരത്തേ തുടര്‍ന്ന് ഗെയില്‍ അധികൃതര്‍ പെപ്പുകള്‍ ശരിയാക്കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

 

Advertisement