തൊമ്മാന പാടത്ത് മാംസമാലിന്യം തള്ളിയ നിലയില്‍

649

തൊമ്മാന : പോട്ട-മൂന്ന് പിടിക സംസ്ഥാന പാതയില്‍ തൊമ്മാന പാടശേഖരത്തിന് സമീപം റോഡരികില്‍ മാംസമാലിന്യം തള്ളിയനിലയില്‍.ശനിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് മാലിന്യം നാട്ടുക്കാരുടെ ശ്രദ്ധയില്‍പെട്ടത്.അറവ് കഴിഞ്ഞ മാടുകളുടെ അവശിഷ്ടങ്ങളാണ് റോഡില്‍ പലയിടങ്ങളിലായി വിതറിയനിലയില്‍ തള്ളിയിട്ട് പോയിരിക്കുന്നത്.വാഹനങ്ങള്‍ കയറി ഇറങ്ങി ദുര്‍ഗദ്ധം വമിക്കുന്നതിനാല്‍ വഴിയാത്രക്കാര്‍ക്ക് മൂക്ക് പൊത്തി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇവിടുള്ളത്.മുന്‍പ് മാലിന്യം തള്ളുന്നവരുടെ സ്ഥിരം താവളമായി തൊമ്മാനപാടം മാറിയതിനെ തുടര്‍ന്ന് നാട്ടുക്കരും പോലിസും രാത്രി പെട്രോളിംങ്ങ് അടക്കം നടത്തി കക്കൂസ് മാലിന്യവും മരുന്ന് മാലിന്യവും അടക്കം തള്ളാന്‍ എത്തിയവരെ പിടികൂടിയിരുന്നു.ഇപ്പോള്‍ പകല്‍ സമയത്ത് പോലും മാലിന്യം തള്ളുന്നത് ഇവിടെ വീണ്ടും പതിവാവുകയാണ്.നഗരത്തില്‍ അറവ്ശാല പ്രവര്‍ത്തിക്കാത്തതിനാല്‍ അനധികൃത അറവ് നടത്തുന്നവരാണ് ഇത്തരത്തില്‍ റോഡരികില്‍ മാലിന്യം തള്ളുന്നതെന്നാണ് നാട്ടുക്കാരുടെ നിഗമനം.

 

Advertisement