25.9 C
Irinjālakuda
Sunday, December 29, 2024
Home 2017

Yearly Archives: 2017

പിണറായിക്ക് ചുറ്റും മുന്നോക്ക വിഭാഗദൂഷിത വലയം; വെള്ളാപ്പിള്ളി

ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിറകില്‍ പിണറായിക്ക് ചുറ്റുമുള്ള ഇവരുടെ ദൂഷിതവലയമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. മുകുന്ദപുരം എസ്.എന്‍.ഡി.പി...

മതം മനുഷ്യനെ മെരുക്കാനുള്ള മരുന്ന്; ജസ്റ്റീസ് കുര്യന്‍ ജോസഫ്

ഇരിങ്ങാലക്കുട: മതം മനുഷ്യനെ മയക്കാനുള്ളതല്ല മറിച്ച്  സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്തത്തിലൂടെയും മനുഷ്യനെ മെരുക്കാനുള്ള മരുന്നാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു...

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : 39 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം വിരമിക്കുന്ന വില്‍സണ്‍ പി.എല്‍ നു കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്...

നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിച്ചു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിച്ച് ഡ്രൈവര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ പുതിയവീട്ടില്‍ അബ്ദുള്‍ നാസറിന് പരിക്കേറ്റു.ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നരയോടെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.ലൈഫ്ഗാര്‍ഡ്സ്...

പാര്‍പ്പിട പദ്ധതി വാഗ്ദാന തട്ടിപ്പ്; മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിരോധന ഉത്തരവ്

ഇരിങ്ങാലക്കുട: പാര്‍പ്പിട പദ്ധതി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനെതിരെ നിരോധന ഉത്തരവ്. പെരിഞ്ഞനം ചക്കരപ്പാടം കുരുതുകുളം വീട്ടില്‍ ബിജു, ഭാര്യ ബബിത എന്നിവര്‍ പബ്ലിക്...

ഭ്രഷ്ട്_ നമ്പൂതിരി സമുദായത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതി. _ഡോ.ടി.കെ.കലമോള്‍  

ഇരിങ്ങാലക്കുട ; അന്ധകാരത്തിലാഴ്ന്നു കിടന്നിരുന്ന നമ്പൂതിരി സമുദായത്തിന് മുന്നില്‍ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതിയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എഴുതിയ ഭ്രഷ്ട് എന്ന നോവല്‍ എന്ന് ശ്രീകേരളവര്‍മ്മ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഡോ.ടി.കെ.കലമോള്‍...

കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്‍കൃഷ്ണയ്ക്ക് ആദരം

 ഇരിങ്ങാലക്കുട : കായിക പ്രതിഭക്ക് ബിജെപിയുടെ ആദരം. തൃശൂരില്‍ നടന്ന ജൂനിയര്‍ വിഭാഗം കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ( IFFSK ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്‍കൃഷ്ണയെ ബിജെപി പ്രവര്‍ത്തകര്‍ ആദരിച്ചു.പൊറത്തിശ്ശേരി തലയിണക്കുന്ന് സ്വദേശികളായ...

ഷോബി കെ. പോള്‍ ദേശീയ സി.എല്‍.സി. കണ്‍സള്‍ട്ടന്റ്

മുംബൈ: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകാംഗം ഷോബി  കെ. പോളിനെ ദേശീയ സി.എല്‍.സി കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തു. റാഞ്ചിയില്‍ വച്ചു നടന്ന ദേശീയ സി.എല്‍.സി. യുടെ ജനറല്‍ അസംബ്ലിയില്‍ വച്ചായിരുന്നു തെരഞ്ഞെടുത്തത്. രൂപത...

കുടുംബത്തിന്റെ അടിസ്ഥാനം പരസ്പര സ്‌നേഹവും വിശ്വാസവും; മോണ്‍. ജോര്‍ജ് കോമ്പാറ

ഇരിങ്ങാലക്കുട: കുടുംബബന്ധങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് കുടുംബത്തിന്റെ അടിസ്ഥാനമെന്ന് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു...

സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റ ശതാബ്ദി ആഘോഷം

എടതിരിഞ്ഞി: 2017 ജൂണ്‍ 1ന് 100 വയസ്സു തികഞ്ഞ എടതിരിഞ്ഞി സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ വളരെ വ്യത്യസ്തമായ രീതിയില്‍ വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഓഗസ്റ്റ് 11ന്...

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യാശയേകി സി.ഫോര്‍.സി. സംഗമം

ഇരിങ്ങാലക്കുട: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സന്മനസ്സും സമ്പത്തും ഉള്ള വീടുകളിലെ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ ചിറ്റിലപ്പിള്ളി മഹാകുടുംബയോഗം വിഭാവനം ചെയ്ത പദ്ധതിയാണ് ചില്‍ഡ്രന്‍...

എടതിരിഞ്ഞി: എടതിരിഞ്ഞി: കോളങ്ങാട്ടു പറമ്പില്‍ പരേതനായ മുഹമ്മദ് മാസ്റ്റര്‍ ഭാര്യ കദീജ മരണപ്പെട്ടു. ഖബറടക്കം എടതിരിഞ്ഞി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടത്തി. മക്കള്‍: ഹൈദ്രോസ് (എടതിരിഞ്ഞി മഹല്ല് പ്രസിഡണ്ട്), കൊച്ചലീമ, ജെമീല,...

40 അടി ഉയരത്തില്‍ കത്തീഡ്രല്‍ സി എല്‍ സി യുടെ റൂബി ജൂബിലി നക്ഷത്രം ഒരുങ്ങി

ഇരിങ്ങാലക്കുട: സെന്റ്.തോമസ് കത്തീഡ്രല്‍ ഇടവകയുടെ  റൂബി ജൂബിലി യോട് അനുബന്ധിച്ച് കത്തീഡ്രല്‍  സി എല്‍ സി യുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 40 അടി ഉയരത്തിലുള്ള നക്ഷത്രം ഉയര്‍ത്തി. നക്ഷത്രത്തിന്റെ ലൈറ്റ്...

സി.റെയനോള്‍ഡ്‌സ് സി.എം.സി. നിര്യാതയായി

ഇരിങ്ങാലക്കുട: സി.എം.സി. സന്യാസി സമൂഹത്തിലെ ഇരിങ്ങാലക്കുട ഉദയ പ്രോവിന്‍സിലെ ലിറ്റില്‍ ഫ്‌ളവര്‍ മഠാംഗമായ സി.റെയ്‌നോള്‍ഡ്‌സ് സി.എം.സി. (ബ്രിജീത്ത-88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ലിറ്റില്‍ ഫ്‌ളവര്‍ മഠം കപ്പേളയില്‍ വച്ച്...

ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് സര്‍വ്വകക്ഷി അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട:  പ്രമുഖ സി.പി.ഐ. നേതാവും, മുന്‍ മന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഇരിങ്ങാലക്കുടയില്‍ സര്‍വ്വകക്ഷി അനുസ്മരണയോഗം ചേര്‍ന്നു. പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ. അഡ്വ.തോമസ് ഉണ്ണിയാടന്‍, സി.പി.ഐ.എം. ഏരിയ സെക്രട്ടറികെ.സി. പ്രേമരാജന്‍,...

നിരോധിത പുകയില വില്‍പ്പനക്കാരന്‍ പിടിയില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്കും അയല്‍ സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും നിരോധിത പുകയില വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. ചേലൂര്‍ സ്വദേശി സേവ്യാര്‍ (60)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ കെ.എസ് സുശാന്തും സംഘവും പിടികൂടിയത്. അയ്യങ്കാവ്...

കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ തെരുവുനാടകം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ലോക എയ്ഡ്‌സ് ദിനത്തില്‍ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എയ്ഡ്‌സ് ദിന അവബോധ തെരുവു നാടകം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കോ-ഒപ്പറേറ്റീവ് ഹോസ്പിറ്റല്‍ അങ്കണം, ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ്സ്റ്റാന്റ്,...

ഉപഭോക്തൃ നിയമത്തെക്കുറിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ അറിവ് നേടണം- കെ.യു.അരുണന്‍ എം.എല്‍.എ.

ഇരിങ്ങാലക്കുട: ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, ബില്ല് ചോദിച്ചു വാങ്ങുവാന്‍ ഉപഭോക്താവ് പഠിക്കണമെന്നും, ഉപഭോക്തൃ സംരക്ഷണ നിയമം നമ്മുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കി അതിനെക്കുറിച്ച് ഉപഭോക്താവ് കൂടുതല്‍ അറിവ് നേടണമെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍...

സൈബര്‍ ക്രൈം ആസ്പദമാക്കി നീഡ്‌സ് നടത്തിയ വിസ്മയ സംവാദം ചരിത്രമായി

ഇരിങ്ങാലക്കുട: സൈബര്‍ ലോകത്തിന്റെ വെല്ലുവിളികളെ ആയിരങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടി മജീഷ്യന്‍ മുതുകാടിന്റെ വിസ്മയ സംവാദം. സാധ്യതകള്‍ക്കൊപ്പം സൈബര്‍ ലോകത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ മായാജാലത്തിലൂടെ അവതരിപ്പിച്ച് ലോക പ്രശസ്ത മജീഷ്യന്‍...

റവന്യൂ കലോത്സവം: ചെണ്ട മേളം ഒന്നാം സ്ഥാനം അവിട്ടത്തൂരിന്

ഇരിങ്ങാലക്കുട റവന്യൂ കലോത്സവത്തില്‍ എച്ച്.എസ്.എസ്. വാഭാഗം ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.എച്ച്.എസ്.എസ്. ലെ നീരജ് ശിവദാസും സംഘവും
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe