കോണത്തുകുന്ന്: താണിയത്തുകുന്ന് ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി കാവടിയാട്ടവും പ്രത്യേക ശിങ്കാരിമേളവും ഉണ്ടായിരുന്നു. വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, അഭിഷേകം, നാഗപൂജ, നാഗസ്വരം, വര്‍ണ്ണമഴ, നാടകം എന്നിവയും നടന്നു. നാഗപൂജക്ക് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.
Advertisement