സംസ്ഥാന പരിസ്ഥിതി ശില്‍പ്പശാല ഇരിങ്ങാലക്കുടയില്‍ 23, 24 തിയതികളില്‍

402
ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല പരിസ്ഥിതി ശില്‍പ്പശാല ഡിസംബര്‍ 23, 24 തിയതികളില്‍ ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ഇടിഎം ഔഷധ വനത്തില്‍ വച്ച് നടക്കും. ഇടുക്കി കോവില്‍മലൈ രാജമന്നാന്‍ ഉദ്ഘാടനം ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  ചടങ്ങില്‍ തപസ്യ ജില്ലപ്രസിഡണ്ട് മാടമ്പ് കുഞ്ഞിക്കുട്ടന്‍ അദ്ധ്യക്ഷത വഹിക്കും. ശില്‍പശാലയില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ.സി.എം.ജോയി (പരിസ്ഥിതിയും മനുഷ്യനും), ഡോ.നിര്‍മ്മല പത്മനാഭന്‍ (പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം സമകാലിക പ്രസക്തിയും പ്രയോഗവും), മോഹന്‍ദാസ് മാസ്റ്റര്‍ (നെല്‍വയല്‍ തണ്ണീര്‍ത്തടനിയമങ്ങള്‍ ഒരു വിശദാവലോകനം), മുരളി പാറപ്പുറം (പരിസ്ഥിതിയുടെ രാഷ്ട്രീയം), അഡ്വ.കെ.പി.വേണുഗോപാല്‍ (പശ്ചിമഘട്ടത്തിന് പറയാനുള്ളത്), പ്ലാവ് ജയന്‍ (പ്ലാവ് എന്ന അത്ഭുത വൃക്ഷം), വിപിന്‍ കുടിയേടത്ത് (നിളാനദിക്ക് പറയാനുള്ളത്), സി.സി.സുരേഷ് (തപസ്യയും പരിസ്ഥിതിയും) എന്നിവര്‍ ക്ലാസുകള്‍ എടുക്കും. തിരൂര്‍ രവീന്ദ്രന്‍ സമാപന സന്ദേശം നല്‍കും. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുരേഷ് വനമിത്രയാണ് ക്യാമ്പ് ഡയറക്ടര്‍. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9846881470. 9605776695 നമ്പരുകളില്‍ ബന്ധപ്പടണം.
Advertisement