ആളൂര്‍ : നിയോജക മണ്ഡലത്തിലെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ഈസ്റ്റ് പഞ്ഞപ്പിള്ളി -പാറേക്കാട്ടുകര റോഡിന്റെ ഉത്ഘാടനം പ്രൊഫ. കെ. യൂ. അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. 1 കോടി 88 ലക്ഷം രൂപ ചെലവഴിച്ചു ബി എം ബി സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വച്ചു നടന്ന ഉത്ഘാടന ചടങ്ങില്‍ ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യ നൈസണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍ മുഖ്യ അഥിതി ആയിരുന്നു. പൊതുമാരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. വി. ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി സാന്റോ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിന്റോ വി. പി, വിവിധ രാഷ്ട്രിയ നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്റ്റെല്ല വില്‍സണ്‍ സ്വാഗതവും ഉഷ ബാബു നന്ദിയും പറഞ്ഞു
