ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ‘നാളം’ പദ്ധതിയുമായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍. തിരുവനന്തപുരം ആര്‍സിസിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രൊഫ.കെ.യു. അരുണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വനജ ജയന്‍, മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അജിത രാജന്‍, അംഗങ്ങളായ മിനി സത്യന്‍, തോമസ് തത്തംപിള്ളി, തോമസ് തൊകലത്ത്, അംബുജ രാജന്‍, മല്ലിക ചാത്തുക്കുട്ടി, ഏ.എം.ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.നേരത്തെ പദ്ധതിയുടെ ഭാഗമായി സര്‍വെ, ഗൃഹസന്ദര്‍ശനം എന്നിവ നടന്നു.ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, വിവിധ സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement