ഗുരുവായുരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം : ഗുരുവായൂര്‍, മണലൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താല്‍

440

തൃശൂര്‍ : ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദന്‍. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഇന്ന് ഉച്ചകഴിഞ്ഞ് 1.30 ഓടെ സുഹൃത്തിനൊപ്പം ആനന്ദ് ബൈക്കില്‍ വരുമ്പോഴായിരുന്നു സംഭവം. പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടശേഷം തെറിച്ചുവീണ ആനന്ദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില.സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ നാലു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Advertisement