Home Local News 5,63,707/- രൂപയുടെ തട്ടിപ്പ് നടത്തിയ കോഴിക്കോട് വടകര സ്വദേശി റിമാന്റിൽ

5,63,707/- രൂപയുടെ തട്ടിപ്പ് നടത്തിയ കോഴിക്കോട് വടകര സ്വദേശി റിമാന്റിൽ

0

രമിത്ത് 35 വയസ്സ്, പടിഞ്ഞാറയിൽ വീട്, ഇടച്ചേരി തലയിൽ ദേശം, ഇടച്ചേരി വില്ലേജ്, വടകര കോഴിക്കോട് ജില്ല എന്നയാളെ 5,63,707/- രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിലെ പരാതിക്കാരിയായ അനുശ്രീ 25 വയസ്സ്, അയ്യപ്പത്ത് വീട്, മുളങ്ങ് ദേശം, തൊട്ടിപ്പാൾ എന്നവരിൽ നിന്ന് വിവിധ കോളേജുകളിലെ വിദ്ധ്യാർത്ഥികളുടെ ഇന്റേണൽഷിപ്പ് ചെയ്യുന്നതിനായി EVOCA- EDUTECH എന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് ചിവലാകുന്ന തുകയായ 5999 രൂപ വീതം ഈ സ്ഥാപനത്തിൽ അടച്ചാൽ കോളേജിൽ നിന്ന് പണം കിട്ടുന്ന മുറക്ക് അടച്ച തുകയും ഇൻസെന്റീവും തിരികെ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഈ സ്ഥാപനത്തിൽ BULK സെക്ഷനിൽ WORK AT HOME ആയി ജോലി ചെയ്യിപ്പിച്ച് 23.01.2025 തിയ്യതി മുതൽ 25.03.2025 തിയ്യതി വരെയുള്ള കാലയളവിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന EVOCA- EDUTECH എന്ന സ്ഥാപനത്തിലെ അക്കൗണ്ടിലേക്ക് പണം 5,63,707/- രൂപ വാങ്ങിയ ശേഷം ഇൻസെന്റീവോ അടച്ച തുകയോ തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. പണം തിരികെ കിട്ടാത്ത കാര്യത്തിന് സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുക്കാതെയായപ്പോൾ നേരിട്ട് ചെന്ന് hdjlf പ്രതികൾ താമസിക്കുന്ന ഫ്ലാറ്റിലും സ്ഥാപനത്തിലും അന്വേഷിച്ചതിൽ പൂട്ടിക്കിടക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാക്കി 22-04-2025 തിയ്യതി പുതുക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ അന്വേഷണം നടത്തി വരവെ പ്രതിയായ രമിത്ത് കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി പെൻകുന്നം സബ് ജയിലിൽ തടവിൽ കഴിയുന്നതായി അറിഞ്ഞ് ഇയാളെ പുതുക്കാട് പോലീസ് സ്റ്റേഷനിലെ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി റിപ്പോർട്ട് നൽകുകയും 19-05-2025 തിയ്യതി രമിത്തിനെ പുതുക്കാച് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഈ കേസിലേക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾക്ക് ശേഷം കോടതിയൽ ഹാജരാക്കി പുതുക്കാട് പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്തു.

രമിത്ത് ചിങ്ങവനം, ആർത്തുങ്കൽ, ചേർത്തല എന്നീ പോലീസ് സ്റ്റേഷനുകളിലെ ഓരോ തട്ടിപ്പു കേസുകളിലെ പ്രതിയാണ്.

പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, സബ് ഇൻസ്പെക്ടർ ലാലു, എ എസ് ഐ ജോബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version