മോഡല്‍ ഡിഗ്രി കോളേജ്:
മന്ത്രി ഡോ. ബിന്ദു
മലബാറിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന് വയനാട് ജില്ലയിൽ പുതിയ സർക്കാർ മോഡൽ ഡിഗ്രി കോളേജ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണീ തീരുമാനം.
റൂസാ പദ്ധതിയില്‍പ്പെടുത്തിയാണ് മോഡല്‍ ഡിഗ്രി കോളേജ് ആരംഭിക്കുന്നത്. അഞ്ച് പുതിയ കോഴ്‌സുകളോടെയാണ് കോളേജ് ആരംഭിക്കുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് കോളേജ് സ്ഥാപിക്കുക – മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു.