‘Operation D Hunt” ൻ്റെ ഭാഗമായി 19.05.2025 തിയ്യതി മയക്കു മരുന്നിനെതിരെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പുലക്കാട്ടുകര ജംഗ്ഷന് സമീപത്തുനിന്നും ആമ്പല്ലൂർ, കല്ലൂർ, തൃക്കൂർ ദേശത്ത് ചിറക്കൽ വീട്ടിൽ ധീരജ് (24 വയസ്സ്) എന്നയാളെയും കല്ലുര്‍ മാവിന്‍ചുവട് ജംഗ്ഷന് സമീപത്തുനിന്നും കല്ലൂർ വില്ലേജിൽ പാലക്കാപറമ്പ് ദേശത്ത് കോണോത്ത്പറമ്പിൽ വീട്ടിൽ ആകാശ് (25 വയസ്സ്) എന്നയാളെയും നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട രാസലഹരിയായ MDMA യുമായി പിടികൂടി.
പുതുക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ പ്രദീപ് , ലാലു സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, ഡ്രൈവർ സിപിഒ ആന്റു, എന്നിവരും ജില്ലാ ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്…