Home Events Festivals ആദ്യ കുർബാന ശുശ്രൂഷ സംഘടിപ്പിച്ചു

ആദ്യ കുർബാന ശുശ്രൂഷ സംഘടിപ്പിച്ചു

0

മുരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭയിൽ മെയ് മാസം 11 ന് ആദ്യ കുർബാന ശുശ്രൂഷ സംഘടിപ്പിച്ചു. കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറോളം കുട്ടികളാണ് സീയോനിൽ അണിനിരന്നത്. രാവിലെ പത്തുമണിയോടെ ആരംഭിച്ച ആദ്യകുർബാന ചടങ്ങുകൾക്ക് Br ബിനോയ് മണ്ഡപത്തിൽ നേതൃത്വം വഹിച്ചു.

യേശുക്രിസ്തു വീണ്ടും ശരീരം ധരിച്ച് എംപറർ ഇമ്മാനുഏൽ നാമത്തിൽ ഈ ഭൂമിയിൽ വന്നു കഴിഞ്ഞു എന്നതാണ് സീയോൻ വിശ്വാസം. ഇമ്മാനുഏലിന്റെ തിരുശരീരരക്തങ്ങളിൽ ആദ്യമായി പങ്കുചേർന്നതിന്റെ വലിയ സന്തോഷത്തിലാണ് തങ്ങളെന്ന് കുഞ്ഞുങ്ങൾ പറഞ്ഞു.

കുട്ടികളുടെ മാതാപിതാക്കളും ബന്ധുജനങ്ങളുമടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്ത ശുശ്രൂഷകൾ ഉച്ചയ്ക്ക് സ്നേഹവിരുന്നോടുകൂടി അവസാനിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version