Home Local News “റാഫ 2K25” സൗജന്യ മെഡിക്കൽ ക്യാമ്പ് 2025 മേയ് 18 നു

“റാഫ 2K25” സൗജന്യ മെഡിക്കൽ ക്യാമ്പ് 2025 മേയ് 18 നു

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മാകെയർ ഡയഗ്നോസ്റ്റിക്സ് & പോളിക്ലിനിക് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ “റാഫ 2K25” എന്ന പേരിൽ ഒരു വൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിക്കും. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ് മുഖ്യ അതിഥിയായിരിക്കും. മാകെയർ അസി.ജനറൽ മാനേജർ എ. ഐ ജെറോം, ശ്രീജിത്ത് എന്നിവർ പങ്കെടുക്കും. ക്യാറ ക്യാമ്പ് 2025 മേയ് 18 നു രാവിലെ 09.00 മണി മുതൽഉച്ചതിരിഞ്ഞ് 2.00 വരെ സെയിന്റ് മേരീസ് ഹൈസ്കൂളിൽ നടക്കും.

ഇരിങ്ങാലക്കുടയിലെ പൊതുജനങ്ങൾക്ക് മികച്ച നിലവാരത്തിലുള്ള വൈദ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള വലിയൊരു സാമൂഹിക ഇടപെടലാണ് ഈ ക്യാമ്പ്.

ജെറിയാട്രിക്സ്, ജനറൽ മെഡിസിൻ കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ് ഓർത്തോപെഡിക്സ‌്, ന്യൂറോളജി, ഗ്യാസ്ട്രോഎന്ററോളജി, ഡയബറ്റോളജി& ഡയബറ്റിക് ഫുട്ട് ,എൻഡോക്രൈനോളജി, ഒഫ്താൽമോളജി ആയുർവേദ, യുനാനി ഹോമിയോ, ഡെന്റൽ ഇ.എൻ.ടി, വിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. തുടങ്ങിയ

15-ലധികം വിദഗ്ഗ ഡോക്ടർമാരുടെ സേവനം

40 പേർക്കാണ് ഓരോ ഡിപ്പാർട്മെന്റിലെയും ഡോക്ടർമാരെ നേരിൽ കാണാൻ അവസരം ലഭിക്കുക

200 പേർക്ക് ഐ വിഷൻ ടെസ്റ്റ്, ബോൺ മിനറൽ ഡെന്സിറ്റി ടെസ്റ്റും നടത്തും

ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾക്ക് 10% കിഴിവ്

ആയുർവേദ മരുന്നുകൾ തികച്ചും സൗജന്യം

സ്കാനിംഗ്, X-റേ 30% കിഴിവും കൂടാതെ ഡോകട്ർ നിർദ്ദേശിക്കുന്ന എല്ലാ ടെസ് റ്റുകൾക്കും 30 മുതൽ 50 % വരെ കിഴിവും ലഭിക്കുന്നതാണ്.

കെ.സി.വൈ.എം-ന്റെ സാമൂഹിക പ്രതിബദ്ധതയെയും, ആരോഗ്യപരമായ മികവിനെയും ആധാരമാക്കി, സാധാരണ മാകെയറിന്റെ ജനങ്ങളുടെ ആരോഗ്യപരിസ്ഥിതി മെച്ചപ്പെടുത്താനുള്ള സംയുക്ത ദൗത്യത്തിന്റെ ഭാഗമായാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.”

കൂടുതൽ വിവരങ്ങൾക്ക്: 1800 120 3803, +91 99466 79801, +91 77369 08675 ബന്ധപ്പെടുക.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version