Home Local News അധ്യയനവർഷത്തിന്റെ ഒരുക്കങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകണം മന്ത്രി ഡോ. ആർ ബിന്ദു

അധ്യയനവർഷത്തിന്റെ ഒരുക്കങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകണം മന്ത്രി ഡോ. ആർ ബിന്ദു

പുതിയ അധ്യയനവർഷത്തിന്റെ ഒരുക്കങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകണം മന്ത്രി ഡോ. ആർ ബിന്ദു

സ്കൂളുകളിൽ ജൂൺ രണ്ടു മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടേയും പിടിഎ ഭാരവാഹികളുടേയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം മന്ത്രി ഡോ. ആർ ബിന്ദു വിളിച്ചു ചേർത്തു.

യോഗത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അധ്യാപകരോടൊപ്പം പൂർവ്വ വിദ്യാർത്ഥി സംഘടനകളും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും എക്സൈസും പൊതുജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുക, ശുചീകരണ പ്രവർത്തികൾ പൂർത്തിയാക്കി വിദ്യാലയങ്ങൾ മോടിപിടിപ്പിക്കുക, കൊതുകുനിവാരണം, ജലശുദ്ധീകരണം, ഇഴജന്തുക്കൾ കടക്കാതിരിക്കുന്നതിന് എടുക്കേണ്ട മുൻകരുതലുകൾ, പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പിടിഎ യുടെയും പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് വേണ്ട കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് മന്ത്രി യോഗത്തിൽ നിർദ്ദേശങ്ങൾ നൽകി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ആർ ജോർജോ, ടി വി ലത, ലിജി രതീഷ്, കെ എസ് തമ്പി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈല, എ ഇ ഒ നിഷ, സ്കൂൾ പ്രധാന അധ്യാപകർ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version