ഇരിങ്ങാലക്കുട: ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് പ്രതിനിധികൾക്ക് ഭക്ഷണത്തിനുള്ള ജൈവപച്ചക്കറി കൃഷി ആരംഭിച്ച് സിപിഐ.
സഖാവ് വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേതൃത്വത്തിലാണ് പാർട്ടി ഓഫീസ് അങ്കണത്തിൽ കൃഷി ആരംഭിച്ചത്.
CPI ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്ത ചടങ്ങിന് അഡ്വ പി ജെ ജോബി അധ്യക്ഷത വഹിച്ചു. സഖാക്കൾ എൻ കെ ഉദയപ്രകാശ്, ബിനോയ് ഷബീർ, അനിത രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ കൺവീനർ കെ എസ് ബൈജു സ്വാഗതവും വി കെ സരിത നന്ദിയും രേഖപ്പെടുത്തി