പാചകപ്പുര നിര്‍മ്മാണോദ്ഘാടനം
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പുതിയ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ.നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 44 ലക്ഷം ഉപയോഗിച്ചാണ് പാച്ചകപ്പുരയും ഭക്ഷണത്തിനായുള്ള ഹാളും ഒരുക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ഷാജി അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക പി.എസ്.ഷക്കീന, പിടിഎ പ്രസിഡന്റ് എ.വി.പ്രകാശ്, മുന്‍ പിടിഎ ഭാരവാഹികളായിരുന്ന മൈഷൂക്ക് കരൂപ്പടന്ന, എ.എം.ഷാജഹാന്‍, വി.ബി.ഷാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.