Home Local News Police & Safety കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

കഞ്ചാവുംമെത്താംഫിറ്റമിനുംകണ്ടെത്തി

0

മുകുന്ദപുരം താലൂക്ക് പറപ്പൂക്കര വില്ലേജ് നന്തിക്കര പാണൻ മൂല ദേശത്ത് കക്കടവ് റോഡില്‍ പറങ്ങോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ദീക്ഷിതിന്റെ വീട്ടില്‍ നിന്നും 1.022 കിലോ ഗ്രാം കഞ്ചാവും 10 ഗ്രാം മെത്താംഫിറ്റമിനും ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും പാർട്ടിയും കൂടി കണ്ടെത്തി ബന്തവസിലെടുത്തു . പ്രതിയെ വാളയാര്‍ ചെക്ക്പോസ്റ്റില്‍ 900 ഗ്രാം എം.ഡി. എം.എ യുമായി എക്സൈസ് അറസ്റ്റ് ചെയ്തതിനാൽ തൽസമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചട്ടില്ല . കമ്മിഷണര്‍ സ്ക്വാഡിലെ മദ്ധ്യ മേഖലാ അംഗവും ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടറും ആയ ഹാരിഷ് സി യു വിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ദിബോസ് ഇ പി, പ്രിവൻ്റീവ് ഓഫീസർ ഫേബിൻ പൗലോസ്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബിബിൻ കെ വിൻസെന്റ് സിവിൽ എക്സൈസ് ഓഫീസർ ശോഭിത്ത് ഒ ബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജു പി ആര്‍ എന്നിവർ ഉണ്ടായിരുന്നു. മേൽ കേസ് ഓഫീസിലെ NDPS സി ആർ നമ്പർ 12/2025 ആയി കേസ് രജിസ്റ്റർ ചെയ്തു.

See Translation

All reactions:

44

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version