Home NEWS എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം തൃശ്ശൂര്‍ ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം തൃശ്ശൂര്‍ ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു

ചരിത്രനേട്ടവുമായി ജയില്‍ വകുപ്പ്.രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം തൃശ്ശൂര്‍ ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു. തേക്കിന്‍ക്കാട് മൈതാനത്തിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ മന്ത്രി കെ.രാജന്‍ സല്യൂട്ട് സ്വീകരിച്ചു.വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ പി.വി.സിന്‍ധു പരേഡ് നയിച്ചു.ആദ്യമായാണ് ഒരു വനിത ജില്ലയില്‍ പരേഡിന് നേതൃത്വം കൊടുക്കുന്നത്. മൂന്ന് ബാന്റ് പ്ലറ്റുണുകള്‍ അടക്കം 24 പ്ലറ്റൂണുകള്‍ സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുത്തു. ഏറ്റവും മികച്ച സര്‍വ്വീസ് പ്ലറ്റൂണിനുള്ള പുരസ്‌ക്കാരം അസി. സൂപ്രണ്ട് വി.വിനീത് നയിച്ച കേരള ജയില്‍ വിഭാഗം പ്ലറ്റൂണ്‍ കരസ്ഥമാക്കി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജയില്‍ വകുപ്പ് ഏറ്റവും മികച്ച പ്ലറ്റൂണ്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. അസി. സൂപ്രണ്ട്‌രാജേഷ് കുമാര്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ ഡെന്നി ജോയ്, ഏ.സി.അജീഷ് എന്നിവരാണ് ജയില്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. റവന്യൂ വകുപ്പ് മന്ത്രി കെ .രാജനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ,സബ്ബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.മുരളി എന്നിവരും സന്നിഹിതരായിരുന്നു.

Exit mobile version