Home NEWS പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി ശാന്തിനികേതൻ വിദ്യാർത്ഥികൾ

പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി ശാന്തിനികേതൻ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്ലക്കാർഡുമായി അണിനിരക്കുകയും സൈക്കിൾ റാലി നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി പ്ലസ് ടു വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹരിപ്രിയ പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിന് കുറിച്ച് അവബോധം വളർത്തുന്നതിനായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കൺവീനർ എൻ. ആർ. ദിവ്യ, കെ. പ്രിയ, ഇ.എ. പ്രിൻസി , നിമിഷനിശാന്ത്, സിന്ധു അനിരുദ്ധൻ, നിമ്മി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

Exit mobile version