Home Local News കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു

കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു

0

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം കലവറ നിറക്കൽ 29.4 2023ന് രാവിലെ ക്ഷേത്ര ഭാരവാഹികളുടെ ഉത്തരവാദിത്വത്തിൽ നടന്നു. തുടർന്ന് ദേവസ്വവും സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്ന് ഭക്തജനങ്ങൾക്കായി പുത്തൻ സാങ്കേതിക വിദ്യയായ ഡിജിറ്റൽ കിയോസ്കി എന്ന ഓൺലൈൻ വഴിപാട് കൗണ്ടർ സമർപ്പണവും ഉദ്ഘാടനവും ഉണ്ടായിരുന്നു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ മറ്റു ക്ഷേത്ര ഭാരവാഹികളും സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട റീജണൽ ഹെഡ് റാണി സക്കറിയ,ചീഫ് മാനേജർ ജോസ് സി.സി, കാട്ടൂർ മാനേജർ അശ്വതി വി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു. ആദ്യ വഴിപാട് ഗോപാല മേനോൻ ( പ്രമുഖ പ്രവാസി വ്യവസായി ) താമര മാല രസീറ്റ് ആക്കി ഉദ്ഘാടന നിർവഹിച്ചു. ചടങ്ങിൽ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. തുടർന്ന് റാണി സക്രിയ അശ്വതി മേനോൻ എന്നിവർ ആശംസകൾ സമർപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version