Home NEWS ഇന്ധന വിലവർദ്ധനവിനും,കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്ക്കുമെതിരെ LDF പ്രതിഷേധ സമരം നടത്തി

ഇന്ധന വിലവർദ്ധനവിനും,കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനയ്ക്കുമെതിരെ LDF പ്രതിഷേധ സമരം നടത്തി

ഇരിങ്ങാലക്കുട: കേന്ദ്രസർക്കാർ തുടർച്ചയായി പെട്രോൾ,ഡീസൽ,പാചകവാതക സിലിണ്ടർ എന്നിവയുടെ വിലവർദ്ധിപ്പിക്കുന്നതിലും,കേന്ദ്ര ബജറ്റിൽ കേരള സംസ്ഥാനത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബഹുജന പ്രകടനവും,പ്രതിഷേധ ധർണ്ണയും നടത്തി.ഠാണാവിലുള്ള ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണാസമരം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷനായി.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.ശ്രീകുമാർ,കേരള കോൺഗ്രസ്സ് (എം)ജില്ലാ സെക്രട്ടറി ടി.കെ.വർഗ്ഗീസ്, കോൺഗ്രസ്സ് (എസ്)നേതാവ് തിലകൻ തൂമാട്ട്,ജനതാദൾ സെക്യുലർസെ മണ്ഡലം സെക്രട്ടറി ഡേവീസ് കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.നേരത്തേ ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് വി.എ.മനോജ് കുമാർ,ഉല്ലാസ് കളക്കാട്ട്,ബിജു ആൻറണി,രാജു പാലത്തിങ്കൽ,കെ.സി.ഗംഗാധരൻ,അഡ്വ.കെ.ആർ.വിജയ തുടങ്ങിയവർ നേതൃത്വം നൽകി.എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.പി.ദിവാകരൻ സ്വാഗതവും,കെ.സി.പ്രേമരാജൻ നന്ദിയും പറഞ്ഞു.

Exit mobile version