എടതിരിഞ്ഞി :കാഞ്ഞിരപറമ്പിൽ മിഥുനിനെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസും കാട്ടൂർ എസ്.ഐ വി.പി.അരിസ്റ്റോട്ടിലും അറസ്റ്റു ചെയ്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാട്ടൂർ മേഖലയിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നയാളാണ് മിഥുൻ . തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി യുടെ പ്രത്യേക പരിശോധനയുടെ ഭാഗമായി ഡി വൈ.എസ്.പിയും സംഘവും പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിൽ പെട്ടത്. കഞ്ചാവ് വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോവിഡ് മാനദണ്ഡപ്രകാരം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആന്ധ്രയിൽ നിന്നെത്തുന്ന കഞ്ചാവ് ചെറു പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ഇയാളുമായി ബന്ധപ്പെട്ടവരെ പോലീസ് നിരീക്ഷിച്ചു വരികയാണ്. ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ് സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ ,സോണി സേവ്യർ , കെ.എസ്. ഉമേഷ്,പി.വി. വികാസ് കാട്ടൂർ സ്റ്റേഷനിലെ എ.എസ്.ഐ. ഹരിഹരൻ, വസന്ത് കുമാർ, സീനിയർ സി.പി. ഒ പ്രസാദ്, സി പി.ഒ കിരൺ, ശബരി കൃഷ്ണൻ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്