Home NEWS ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 68-ാമത് കോളേജ് ദിനാഘോഷവും യാത്രയപ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ 68-ാമത് കോളേജ് ദിനാഘോഷവും യാത്രയപ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കോളേജ് ദിനാഘോഷവും യാത്രയയപ്പും നടന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രാ.വൈസ് ചാൻസലർ ഡോ.എം.നാസർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവീസിൽ നിന്നും വിരമിക്കുന്ന ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ആശ തെരേസ്, ഹിന്ദി വിഭാഗം മേധാവി ഡോ.ലിസമ്മ ജോൺ, ഓഫീസ് അസിസ്റ്റന്റ് ജോയിസി.വി എന്നിവർക്ക് യാത്രയയപ്പ് നൽകി. വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ജെസിറിപ്പോർട്ട് അവതരിപ്പിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറലും മുൻ പ്രിൻസിപ്പാളുമായ ഡോ.ആനി കുര്യാക്കോസ് ഫോട്ടോ അനാച്ഛാദനവും,കോളേജിന്റെ മാനേജരും പാവനാത്മാ പ്രോവിൻസിന്റെ പ്രാവിൻഷ്യൽ സുപ്പീരിയറു മായ സിസ്റ്റർ എൽസി കോക്കാട്ട് അവാർഡ് വിതരണവും നടത്തി. ഈ വർഷത്തെ അദ്ധ്യാപക അവാർഡു ജേതാക്കളായ മിസ്.ആൻഡിയ വർഗ്ഗീസ് (ടീച്ചർ ഓഫ് ദ ഇയർ), മിസ് എലിസബത്ത് പോൾ (റിസർച്ച് ഓഫ് ദ ഇയർ, ആർട്സ്), ഡോ.ബിനു ടി.വി (റിസർച്ചർ ഓഫ് ദ ഇയർ, സയൻസ്) എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, ഡേവീസ് ഊക്കൻ (പി.ടി.എ പ്രസിഡന്റ്), ഡോ.ജിജി പൗലോസ്, ബിന്റോ വിൻസെന്റ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ കലാവിരുന്ന് നടന്നു.

Exit mobile version