ഇരിങ്ങാലക്കുട : പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,കേന്ദ്ര സർക്കാർ തുടരുന്ന പട്ടികജാതി ജനവിഭാഗങ്ങൾക്കു നേരെയുള്ള അവഗണന അവസാനിപ്പിക്കുക,തൊഴിലുറപ്പ് തൊഴിലാളികളെ ജാതി തിരിച്ച് ലിസ്റ്റ് തയ്യാറാക്കി കൂലി നൽകുന്ന കേന്ദ്ര സർക്കാർ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതിയുടെ ( PKS) നേതൃത്വത്തിൽ ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ പോസ്റ്റാഫീസുകൾക്കു മുമ്പിൽ സമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുമ്പിൽ നടന്ന സമരം സിപിഐ (എം) ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. പൂമംഗലത്ത് ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉത്ഘാടനം ചെയ്തു. കെ എ അശോകൻ അദ്ധ്യക്ഷനായി. കിഴുത്താനായിൽ കർഷക തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡണ്ട് കെ കെ സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. ശിവൻ കുട്ടി അദ്ധ്യക്ഷനായി. പുല്ലൂരിൽ കെ ജി മോഹനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. എ എൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. കരുവന്നൂരിൽ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് പി കെ മനു മോഹൻ ഉത്ഘാടനം ചെയ്തു. അക്ഷയ് മോഹൻ അദ്ധ്യക്ഷനായി, പൊറത്തിശ്ശേരിയിൽ പി കെ സുരേഷ് ഉത്ഘാടനം ചെയ്തു. കുണ്ടത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു.പടിയൂരിൽ എം പി സുരേഷ് ഉത്ഘാടനം ചെയ്തു. അമ്മിണി വേലായുധൻ അദ്ധ്യക്ഷയായി. കാട്ടൂരിൽ ടി വി ലത ഉത്ഘാടനം ചെയ്തു. കെ കെ ഭാനുമതി അദ്ധ്യക്ഷത വഹിച്ചു. വേളൂക്കരയിൽ ജയശ്രീ അനിൽകുമാർ ഉത്ഘാടനം ചെയ്തു. പ്രേമൻ അദ്ധ്യക്ഷനായി.