ഇരിങ്ങാലക്കുട : സഹകരണ രംഗത്ത് പുതു തലമുറ ബാങ്കിംഗും ബാങ്കിങ്ങിതര പ്രവർത്തനങ്ങളുംകാർഷിക മേഖലയുടെ അഭിവൃദ്ധിയിൽ ഊന്നി സഹതകരണ മേഖലയുടെ സമഗ്ര ഉന്നതിലഭ്യമാക്കി പ്രവർത്തനം സജ്ജമാക്കേണ്ട സാഹചര്യവും ജി എസ് ടി ഇൻകം ടാക്സ് സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിൽ സംഘങ്ങൾ അവലംബിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി മുകുന്ദപുരംതാലൂക്കിലെ പ്രാഥമിക കാർഷിക സഹകരണ സംഘം പ്രസിഡണ്ടുമാർക്ക് ഒരു ശില്പശാലകേരള സംസ്ഥാന സഹകരണ ബാങ്കിലെ സംയോജിത സഹകരണ വികസന പദ്ധതിയുടെ(ഐ സി ഡി പി ) കീഴിൽ എ സി എസ ടി ഐ , തിരുവനന്തപുരവുമായി സഹകരിച്ച് 2022 ഫെബ്രുവരി 17-ാം തീയ്യതി ഇരിങ്ങാലക്കുട സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ കോ- ഈഡൻകോൺഫറൻസ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി. ശില്പശാല സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ . ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. എ സി എസ് ടി ഐ ഡയറക്ടർ. ഡോ. എം.രാമനുണ്ണി, എൻ ഐ സി ജില്ലാ ഓഫീസർ . കെ.സുരേഷ്കുമാർ, ചാർട്ടേഡ്അക്കൗണ്ടന്റ് . ഷാജൻ.ടി.ടി.,ഐ സി ഡി പി തൃശ്ശൂർ ഫേസ് II പ്രോജക്ട് മാനേജർ . വി.ജി.കണ്ണൻഎന്നിവർ പങ്കെടുത്തു.