Home NEWS കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരങ്ങള്‍ നല്‍കിഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരങ്ങള്‍ നല്‍കിഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബ് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്ഥാപനങ്ങള്‍ക്ക് പുരസ്‌ക്കാരംനല്‍കി ആദരിച്ചു. സെന്റ് ജോസഫ്‌സ് കോളജിനെയും, നഗരസഭയേയുമാണ് ലയണ്‍സ്ക്ലബ്ബ് ആദരിച്ചത്. സെന്റ് ജോസഫ്‌സ് കോളജിന് വിദ്യാശ്രേഷ്ഠ പുരസ്‌ക്കാരംനല്‍കിയും, നഗരസഭക്ക് കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം നല്‍കിയുമാണ്വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇരുസ്ഥാപനങ്ങളേയും ആദരിച്ചത്. ആദരണ സമ്മേളനം ലയണ്‍സ് ക്ലബ്ബ് വൈസ്ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ടോണി ആനോക്കാരന്‍ ഉദ്ഘാടനംചെയ്തു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്റ്റ്ഗവര്‍ണ്ണര്‍ അഡ്വ. ടി.ജെ തോമസ്, സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,സെക്രട്ടറി അഡ്വ. ജോണ്‍ നിധിന്‍ തോമസ്, ട്രഷറര്‍ ജോണ്‍ തോമസ് എന്നിവര്‍സംസാരിച്ചു. സെന്റ് ജോസഫ്‌സ് കോളജിന് വേണ്ടി പ്രിന്‍സിപ്പാള്‍ സി. ആശ,നഗരസഭക്ക് വേണ്ടി നഗരസഭ ചെയേര്‍പേഴ്‌സണ്‍ സോണിയഗിരി എന്നിവര്‍പുരസ്‌ക്കാരം ഏറ്റുവാങ്ങി. ലയണസ് ക്ലബ്ബ് പ്രസിഡന്റ് വീണ ബിജോയ്,സെക്രട്ടറി റെന്‍സി നിധിന്‍, ട്രഷറര്‍ എല്‍സലറ്റ് ജോണ്‍,മുന്‍പ്രസിഡന്റുമാരായ തോമസ് കാളിയങ്കര, കെ.എന്‍ സുഭാഷ്, മുന്‍ ട്രഷറര്‍ ബിജുകൂനന്‍ എന്നിവര്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് നേതൃത്വം നല്‍കി.

Exit mobile version