ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് പരിസ്‌ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡാണ് ഇത്. സംസ്ഥാന ഫലമായ ചക്കയും പഴങ്ങളുടെ രാജാവായ മാങ്ങയും പരമാവധി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാലക്കുടി കാർമ്മൽ സ്കൂളിലെ കുട്ടികൾ കഴിഞ്ഞ വർഷം കൊറോണ കാലത്ത് 1240 പ്ലാവ്, മാവ് തൈകൾ നട്ടുവളർത്തി പരിപാലിച്ചത്. പങ്ങരപള്ളി സെന്റ് ജോസഫ് യു പി സ്കൂൾ പ്രത്യേക പരാമർശത്തിന് യോഗ്യമായി. തിങ്കളാഴ്ച ക്രൈസ്റ്റ് കോളേജിൽ വച്ചുനടക്കുന്ന പരിപാടിയിൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം. കെ. ജയരാജ് പുരസ്‌കാരം വിതരണം ചെയ്യും.