ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ ആർ. ബിന്ദു കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു . പ്രമുഖ സാഹിത്യകാരനായിരുന്ന ടി.വി. കൊച്ചുബാവയുടെ വസതി സന്ദർശിച്ചാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് സാഹിത്യകാരനും മുൻ പി.എസ് .സി . ചെയർമാനുമാനുമായിരുന്ന അശോകൻ ചരുവിലിന്റെ വീട്ടിലും സന്ദർശനം നടത്തി. പിന്നീട് ഇല്ലിക്കാട് കെ . കെ. കോളനി , ഇല്ലിക്കാട് പടിഞ്ഞാറ് കോളനി , കടവിൽ അമ്പലത്തിലെ പൂരച്ചടങ്ങുകളിലും എത്തിച്ചേർന്നു. തുടർന്ന് ശ്രീ കാളീശ്വരി കോളനി ,പൂമരച്ചോട് കോളനി , ചെമ്പൻ ചാൽ കോളനി, കോർഫുക്കാൻ പള്ളി പരിസരം , വിശുദ്ധ ഏവുപ്രാസ്യമ്മയുടെ ജന്മസ്ഥലം , കർഷക സമരം നടന്ന മുനയം മിച്ച ഭൂമി കോളനി , ഇട്ടിക്കുന്ന് കോളനി , ജൂബിലി നഗർ , ഏവുപ്രാസ്യമ്മ കോളേജ് , എടയക്കാട്ടു പറമ്പിൽ അമ്പല പരിസരം , പൊഞ്ഞനം കലി പരിസരം , തെക്കൻ പാടം കോളനി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സന്ദർശന കേന്ദങ്ങളിലെല്ലാം സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സന്ദർശനത്തിന് സ്ഥാനാർത്ഥിയോടൊപ്പം എൻ.ബി. പവിത്രൻ എ. ജെ. ബേബി, അമിത മനോജ് , പി.എസ്. അനീഷ് ടി.കെ .രമേഷ് ,രമാ ഭായി ടീച്ചർ ,സുരേഷ് പോട്ടയിൽ എന്നിവർ കൂടെയുണ്ടായിരുന്നു.