Home NEWS PMAY(Urban)Life സംസ്ഥാന തലത്തിൽ പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

PMAY(Urban)Life സംസ്ഥാന തലത്തിൽ പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട :PMAY(Urban)Life ഭവനപദ്ധതിയിലൂടെ സംസ്ഥാനത്ത് പൂർത്തീകരിച്ച 2,50,547 വീടുകളുടെ പരിരക്ഷ മുൻനിർത്തി പൂർത്തീകരിച്ച മുഴുവൻ വീടുകൾക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന സംസ്ഥാന സർക്കാരും ലൈഫ്മിഷനും ചേർന്ന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 2021 ഫെബ്രുവരി 24(ബുധനാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്‌തീൻറെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് സംസ്ഥാന തലത്തിൽ ആദ്യഗുണഭോക്താവിനുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.പ്രസ്തുത ചടങ്ങിന്റെ ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയഗിരി നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ പി. ടി. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി , മെമ്പർ സെക്രട്ടറിമാരായ ദീപ്തി. എ.കെ., രമാദേവി.സി. സോഷ്യൽ ഡവലപ്പ്മെന്റ് സ്പെഷലിസ്റ്റ് പി.പി. പ്രസാദ്, പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version