Home NEWS ഫ്ലാറ്റിലെ വാറ്റ് പോലീസ് പിടിയിൽ

ഫ്ലാറ്റിലെ വാറ്റ് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ ഒരാൾ ചാരായം എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കും ഡി.വൈ.എസ്സ്.പി പി.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരിങ്ങാലക്കുട . കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഉള്ള പാരഡൈസ് മാണിക്യം ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റിൽ ചാരായം വാറ്റികൊണ്ടിരുന്ന മാപ്രാണം കുഴിക്കാട്ട്കോണം സ്വദേശി തേറാട്ട് വീട്ടിൽ രാജു മകൻ സനോജ് 32 വയസ്സ് പിടിയിലായത് വിദേശത്തുള്ള ഫ്ലാറ്റുടമയുടെ അറിവില്ലാതെ സനോജിന് വാറ്റാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തതും സനോജിന്റെ സഹായിയി പ്രവർത്തിച്ച് വന്നിരുന്നതും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പാലക്കാട് കൊല്ലംകോട് മുതലമട സ്വദേശി ഞണ്ടൻകഴയത്ത് വേലായുധൻ മകൻ വാസു 56 വയസ്സ് എന്നിവരെയാണ് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം ഫ്ലാറ്റിലെ വാറ്റ് കേന്ദ്രത്തിൽ നിന്ന് പിടിക്കൂടിയത്. വിദേശത്തുള്ള ഫ്ലാറ്റുടമ ഫ്ലാറ്റിന്റെ മേൽനോട്ടം സെക്യൂരിറ്റി ജീവനക്കാരൻ വാസുവിനെയാണ് ഏൽപ്പിച്ചിരുന്നത് ഫ്ലാറ്റിലെ മറ്റു ജീവനക്കാരുടെയും വിശ്വസ്തനായിരുന്നു വാസു അതിനാൽ അയൽ പക്കത്തെ ഫ്ലാറ്റുകാർക്ക് പോലും വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നതിന് കുറിച്ച് ഒരറിവും ലഭിച്ചിരുന്നില്ല. സനോജിന്റെ ഐഡിയയിൽ അലുമിനിയം കലങ്ങൾ കൂട്ടിയിണക്കി പ്രത്യേകം നിർമ്മിച്ചുണ്ടാക്കിയ ബോയിലറിൽ കോട നിറച്ച് ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാണ് ചാരായം വാറ്റിയിരുന്നത് ശർക്കരയും ഈസ്റ്റും കറുകപട്ടയും ചേർത്താണ് കോട തയ്യാറാക്കായിരുന്നത് മണത്തിനായി ജീരകത്തിന്റെയും ഏലക്കയുടെയും എസ്സൻസുകൾ ചേർത്തിരുന്നതായി പിടിയിലായ സനോജ് പറഞ്ഞു പറഞ്ഞു വിവാഹത്തിനും മറ്റും ചാരയം ആവശ്യമുള്ളവരെ നേരിട്ട് കണ്ട് ഇടപാട് നടത്തുന്നതാണ് ഇയാളുടെ രീതി ഇടനിലക്കാരെ ഉൾപ്പെടുത്തിയാൽ വേഗം പോലീസ് പിടിയിലാക്കാൻ സാധ്യത ഉള്ളതിനാലാണ് നേരിട്ട് ഇടപാട് നടത്തിയിരുന്നതെന്ന് സനോജ് പറഞ്ഞു. ഇതാണ് ഇയാളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയത് . ലോക്ഡൗൺ സമയത്ത് ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടിയപ്പോഴാണ് പെട്ടെന്ന് പണമുണ്ടാക്കാൻ ചാരായം വാറ്റി വിൽപ്പന ആരംഭിച്ചതെന്ന് സനോജ് പറയുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐമാരായ സുജിത്ത്, ജോയി, ജസ്റ്റിൻ , വനിത സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ , സി.പി. ഒ മാരായ വൈശാഖ് മംഗലൻ , നിധിൻ , ബാലു എന്നിവരാണ് ഉണ്ടായിരുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Exit mobile version