ഇരിങ്ങാലക്കുട:ജൂലായ് 24,25 ദിവസങ്ങളിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗക്കാർ പി-സിം ഹാൻഡ്സ് ഓൺ (Hands-on P-SIM) ട്രെയിനിംഗ് നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പാൾ ഡോ. വി.ഡി.ജോൺ, ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് പ്രൊഫ.ബെന്നി.കെ.കെ എന്നിവർ സംസാരിച്ചു. അധ്യാപകരുടെ സാനിദ്ധ്യം ഈ വേളയെ കൂടുതൽ ദീപ്തമാക്കി. മാനേജ്മെന്റിന്റെ പ്രോത്സാഹനം ഈ ഉദ്യമത്തിന് കൂടുതൽ കരുത്തേകി. ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസർമാരായ അലക്സ് ജോസും അഞ്ജലി ആന്റോയുമാണ് ഈ ട്രെനിങ്ങിന് മാർഗ്ഗദർശികളായത്. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ വിഭാഗക്കാരും ഇലക്ട്രോണിക്സ് വിഭാഗക്കാരും SCMS, വിശ്വജ്യോതി, KMEA, കല്ലോപ്പറ എഞ്ചിനീയറിംഗ് കോളേജിലെ അനേകം വിദ്യാർത്ഥികളും ഈ ട്രെയ്നിംഗിൽ പങ്കെടുത്തു. വിഷയാസ്പദമായി പരസ്പരം സംസാരിച്ചും അദ്ധ്യാപകരോട് സംശയങ്ങൾ ചോദിച്ചും വിദ്യാർത്ഥികൾ പി-സിം സോഫ്റ്റ്വെയർ സഹായത്തിൽ സർക്യൂട്ടുകൾ രൂപകല്പന ചെയ്തു. വിദ്യാർത്ഥികൾ രൂപകല്പന ചെയ്ത മാതൃകകൾ സമർപ്പിക്കുന്നതിനോടൊപ്പം അവർക്ക് പ്രോത്സാഹന സർട്ടിഫിക്കറ്റ് സമ്മാനദാനം നടത്തി.