Home Local News കെ എസ് ഇ കമ്പനി തുറക്കണമെന്ന് തൊഴിലാളികള്‍

കെ എസ് ഇ കമ്പനി തുറക്കണമെന്ന് തൊഴിലാളികള്‍

0

ഇരിങ്ങാലക്കുട: കെഎസ്ഇ (സോള്വന്റ് കമ്പനി) തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് കമ്പനിയിലെ തൊഴിലാളികള്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും, തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്കും, തൃശൂർ ലേബർ ഓഫീസർക്കും, ഇരിഞ്ഞാലക്കുട DYSP ക്കും, ഇരിഞ്ഞാലക്കുട നഗരസഭാ സെക്രട്ടറിക്കും, KSE മാനേജിങ് ഡയറക്ടർക്കും നിവേദനം നല്‍കി. കമ്പനിയിലെ ഏതാനും തൊഴിലാളികള്‍ക്ക് കോവിഡ് -19 രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം ജൂലൈ പന്ത്രണ്ടാം തിയതി നിര്‍ത്തിയിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് വ്യാപനം കുറയുകയും പുതിയതായി കമ്പനി തൊഴിലാളികള്‍ക്ക് രോഗം ഇല്ലാതാവുകയും, എല്ലാ തൊഴിലാളികളേയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്ത സ്ഥിതിക്ക് കമ്പനി പ്രവര്‍ത്തനം വീണ്ടും തുടങ്ങേണ്ടതാണെന്ന് കെഎസ്ഇ എമ്പ്ലോയീസ് കോണ്‍ഗ്രസ് സെക്രട്ടറി, INTUC, ഇ ആര്‍ ഭാസ്കരന്‍; കെഎസ്ഇ എമ്പ്ലോയീസ് കോണ്‍ഗ്രസ് ടെക്നിക്കല്‍ വിഭാഗം സെക്രട്ടറി കെ.മനോജകുമാര്‍; കെഎസ്ഇ എമ്പ്ലോയീസ് സംഘ്, BMS, കെകെ ശശീന്ദ്രന്‍ എന്നിവര്‍ കളക്ടര്‍ക്കുള്ള നിവേദനത്തില്‍ ആവശ്യപ്പെട്ടു. ‘കമ്പനിയിലെ അഞ്ഞൂറോളം തൊഴിലാളികളേയും അവരുടെ രണ്ടായിരത്തോളം വരുന്ന കുടുംബാംഗങ്ങളേയും നേരിട്ട് ബാധിക്കുകയും പരോക്ഷമായി അനവധി ജനവിഭാഗത്തിനും പ്രത്യേകിച്ചും ക്ഷീരമേഖലയുമായി ബന്ധപ്പെട്ടും വളരേയധികം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കമ്പനി എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തൊഴിലാളി നേതാക്കള്‍ പറഞ്ഞു.കോവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് എല്ലാ കരുതലുകളോടും കൂടിയാണു കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പല തൊഴിലാളികളും അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ കാലിത്തീറ്റ ഉത്പാദകരാണു കെ എസ് ഇ.ഇ.ആർ. ഭാസ്കരൻ (9946713072) സെക്രട്ടറി, KSE എംപ്ലോയീസ് കോൺഗ്രസ് (INTUC) കെ. മനോജ്‌കുമാർ (9446222130)സെക്രട്ടറി, KSE എംപ്ലോയീസ് കോൺഗ്രസ്, ടെക്നിക്കൽ വിഭാഗം കെ.കെ. ശശീന്ദ്രൻ (9961082140) സെക്രട്ടറി, KSE എംപ്ലോയീസ് സംഘ് (BMS) എന്നിവരാണ് തൊഴിലാളി നേതാക്കൾ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version