Home Local News സംസ്ഥാനത്ത് ഇന്ന് (ജൂലൈ 1) 151 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേരുടെ...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 1) 151 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്

0

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 1) 151 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 131 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.ഇന്ന് രോഗം ബാധിച്ചവരിൽ 86 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 51 പേർ. സമ്പർക്കം മൂലം 13 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. മലപ്പുറം 34 ,കണ്ണൂർ 27 ,പാലക്കാട് 17 ,തൃശൂർ 18 ,എറണാകുളം 12,കാസർകോഡ് 10 ,ആലപ്പുഴ 8 ,പത്തനംതിട്ട 6 ,കോഴിക്കോട് 6 ,തിരുവനന്തപുരം 4 ,കൊല്ലം 3 ,വയനാട് 3 ,കോട്ടയം 4 ,ഇടുക്കി 1 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6564 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ സംസ്ഥാനത്ത് 4593 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2130 പേർ ഇപ്പോൾ ചികിത്സയിലാണ്.നിരീക്ഷണത്തിൽ 187219 പേരാണ് ഉള്ളത് .ആശുപത്രികളിൽ 2831 പേർ ചികിത്സയിൽ ഉണ്ട് .ഇന്ന് മാത്രം 290 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതുവരെ 181780 സാമ്പിളുകളാണ് പരിശോധിച്ചത്.4042 പരിശോധന ഫലം ലഭിക്കാനുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version