Home Local News പഠനം സ്മാര്‍ട്ടാകണം പദ്ധതിക്ക് രൂപത സിഎല്‍സി തുടക്കമിട്ടു

പഠനം സ്മാര്‍ട്ടാകണം പദ്ധതിക്ക് രൂപത സിഎല്‍സി തുടക്കമിട്ടു

0

ഇരിങ്ങാലക്കുട: രൂപത സിഎല്‍സിയുടെ നേതൃത്വത്തില്‍ പഠനം സ്മാര്‍ട്ടാകണം എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമൊരുക്കികൊണ്ട് സ്മാര്‍ട് ടിവികള്‍ നല്കുക എന്നുള്ളതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു നല്കുന്ന സ്മാര്‍ട് ടിവികളുടെ വിതരണോദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ഇടവകയിലെ സിഎല്‍സി യൂണിറ്റ് മുഖേനയാണ് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി ടിവികള്‍ സമ്മാനിക്കുന്നത്. രൂപത ഡയറക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട് ആമുഖപ്രസംഗം നടത്തി. രൂപത പ്രസിഡന്റ് റിബിന്‍ റാഫേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, സോണല്‍ ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, ദേശീയ കൗണ്‍സില്‍ അംഗം റോഷന്‍ തെറ്റയില്‍, രൂപത സെക്രട്ടറി വിപിന്‍ പുളിക്കന്‍, വൈസ് പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍, ജിബിന്‍ ജോയ്, അഞ്ജലി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version