ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസമാണ് പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് നേഴ്സിന് കോവിഡ് 19 സ്ഥിരീകരിച്ചത്.ഇതേ തുടർന്ന് പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിൻറെ കീഴിലുള്ള സബ് സെന്ററുകൾ താൽകാലികമായി അടച്ചു. സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.രോഗത്തിൻറെ ഉറവിടം ഹെൽത്ത് വിഭാഗം അന്വേഷിക്കുകയാണ്.ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തകരും വീട്ടു നിരീക്ഷണത്തിലാണ് .ഇവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.ഇവരുമായി സമ്പർക്കം പുലർത്തിയ നഗരസഭയിലെ 3 കൗൺസിലർമാരും ഹെൽത്ത് സൂപ്പർവൈസറും വീട്ട് നിരീക്ഷണത്തിലാണ്. പൊറത്തിശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും വീട്ടു നിരീക്ഷണത്തിലാണ്.