Home Local News ക്യാന്‍സര്‍ ഒരു കുറ്റമല്ല ജീവിതാവസ്ഥയാണ്: ഇന്നസെന്റ്

ക്യാന്‍സര്‍ ഒരു കുറ്റമല്ല ജീവിതാവസ്ഥയാണ്: ഇന്നസെന്റ്

0

ഇരിങ്ങാലക്കുട : ക്യാന്‍സര്‍ രോഗം ബാധിച്ചാല്‍ ഒളിച്ചോട്ടമല്ല മറിച്ച് ധൈര്യസമേതം അഭിമുഖീകരിക്കുകയാണ് വേണ്ടത് എന്ന് മുന്‍ എം.പി. ഇന്നസെന്റ് ടി.വി.അഭിപ്രായപ്പെട്ടു. മോഷണ വസ്തുപോലെ ക്യാന്‍സര്‍ രോഗത്തെ മറച്ച് വെക്കുന്നത് അതിജീവനത്തിലേക്കുള്ള ആത്മവിശ്വാസത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ക്യാന്‍സര്‍ ഒരു രോഗമല്ല എന്നും അത് ഒരു ജീവിതാവസ്ഥയായി കണ്ട് നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വിവിധ സാമൂഹിക-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ക്യാന്‍സറിന് എതിരായി നടത്തുന്ന WE-CAN പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍ ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷിന് സ്വീകരണം ന്ലകി. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ്, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എ.അബ്ദുള്‍ ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിഷന്‍ ഇരിങ്ങാലക്കുട രക്ഷാധികാരി ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ., ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ കെ.എന്‍.സുഭാഷ്, കോ-ഓഡിനേറ്റര്‍മാരായ ടെല്‍സണ്‍ കെ.പി, സോണിയഗിരി, റോസിലി പോള്‍ തട്ടില്‍, ഷാജു പാറേക്കാടന്‍, എ.സി.സുരേഷ്, എം.എന്‍.തമ്പാന്‍, ഷെയ്ഖ്ദാവൂദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version