ഇരിങ്ങാലക്കുട : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചും ഷുഹൈബിന്റെ കൊലപാതകം സിബിഐയ്ക്കു വിടണമെന്ന് അവശ്യപ്പെട്ടും യുഡിഎഫ് സംസ്ഥാനത്തെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സമരം ആരംഭിച്ചു.തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവാഴ്ച രാവിലെ 10 മണി വരെ ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ എതിര്‍വശത്ത് സമരം നടത്തുന്നത്.ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എം എസ് അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ഘടകകക്ഷി നേതാക്കളായ കെ എ റിയാസുധിന്‍ (മുസ്ലിം ലീഗ് ) ഡോ മാര്‍ട്ടിന്‍ പോള്‍(ഫോര്‍വേഡ് ബ്ലോക്ക് ) ജോണി സെബാസ്റ്റ്യന്‍ (കേരള കോണ്‍ഗ്രസ് ), മനോജ് (സി എം പി ), ഡി സി സി സെക്രട്ടറി മാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ കെ ശോഭനന്‍,നഗരസഭ ചെയര്‍ പേഴ്‌സണ്‍ നിമ്മ്യ ഷിജു, ടി വി ചാര്‍ളി , ജോസഫ് ചാക്കോ, െൈബെജു കുറ്റിറിക്കാട്ട്, ഐ ആര്‍ ജെയിംസ്, സോമന്‍ ചിറ്റയത്ത്, ഷാറ്റോ കുുരിയന്‍, ഷൈജു ടി ആര്‍ , യു ഡി എഫ് എന്നിവര്‍ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.