Home NEWS കാറളത്ത് പുതിയ ഹോമിയോ ആശുപത്രിയ്ക്ക് അനുമതി

കാറളത്ത് പുതിയ ഹോമിയോ ആശുപത്രിയ്ക്ക് അനുമതി

കാറളം : കാറളത്ത് പുതിയ ഹോമിയോ ആശുപത്രി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എം എല്‍ എ പ്രൊഫ കെ.യു അരുണന്‍ അറിയിച്ചു.ആയുഷ് വകുപ്പിന്റെ 2017-2018 ഹോമിയോപതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ആശുപത്രിയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.പദ്ധതി പ്രകാരം സംസ്ഥാനത്തേ പത്ത് പഞ്ചായത്തുകളില്‍ ആണ് പുതിയ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.ഇതില്‍ തൃശൂര്‍ ജില്ലയില്‍ കാറളംവും താന്ന്യം,പറപ്പൂക്കര,ചെവ്വന്നൂര്‍ പഞ്ചായത്തും ഉള്‍പെട്ടിട്ടുണ്ട്.2017-2018 ബഡ്ജറ്റില്‍ പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ അനുവദിക്കുന്നതിന് 100 ലക്ഷം രൂപ അനുവദിക്കുകയും വകുപ്പ് തല വര്‍ക്കിംങ്ങ് ഗ്രൂപ്പ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.എന്നാല്‍ 30 ഡിസ്‌പെന്‍സറികള്‍ ആരംഭിക്കണെമെന്ന ആവശ്യത്തില്‍ ധനവകുപ്പിന്റെ വിശദമായ പരിശോധനയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കേണ്ടതു കൂടി കണക്കിലെടുത്ത് 30 ഡിസ്‌പെന്‍സറി എന്നത് 10 ആക്കുകയും പുതിയ തസ്തിക സൃഷ്ടിക്കുന്നതും മറ്റ് ചിലവുകളും ഘട്ടം ഘട്ടമായി പരിഗണിക്കാം എന്നതാണ് വ്യവസ്ഥയിലുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

Exit mobile version