ഇരിഞ്ഞാലക്കുട: പ്രാദേശികചരിത്രത്തിന്റെ വീണ്ടെടുപ്പിലൂടെ ഒരു ജനത അതിന്റെ യഥാര്‍ത്ഥ ചരിത്രത്തെയാണ് കണ്ടെടുക്കുന്നത് എന്ന് പ്രശസ്ത ചിന്തകന്‍
കെ.ഇ.എന്‍.കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. നിശാഗന്ധി ഇരിഞ്ഞാലക്കുട മാന്വലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരചരിത്രം എപ്പോഴും അധീശവര്‍ഗ്ഗത്തിന്റെ ചരിത്രമാണ്. ലോകമെമ്പാടും നടക്കുന്ന ഇത്തരം ചരിത്രത്തിന്റെ വീണ്ടെടുപ്പ് മറ്റൊരര്‍ത്ഥത്തില്‍ അതിജീവനത്തിനുള്ള കീഴാളവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്തനടന്‍ ഇന്നസെന്റ് എം.പി മുഖ്യാഥിതിയായിരുന്നു. ഇരിഞ്ഞാലക്കുട മാന്വലിന്റെ കോപ്പി അദ്ദേഹം ഏറ്റുവാങ്ങി.മാന്വല്‍ ചെയര്‍മാന്‍ അഡ്വേക്കേറ്റ്.എം.സ്.അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.മാന്വലിന്റെ എഡിറ്റര്‍ ജോജി ചന്ദ്രശേഖരന്‍ ആമുഖപ്രഭാഷണം നടത്തി. പ്രശസ്ത നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്,സി.കെ.ചന്ദ്രന്‍, കെ.യു.അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ,പി.സി.ഉണ്ണിച്ചെക്കന്‍, മുന്‍ എം.എല്‍.എ.തോമസ് ഉണ്ണിയാടന്‍, സംവിധായകന്‍ അമ്പിളി, ക്രൈം
ബ്രാഞ്ച് എസ്.പി. കെ.എസ്.സുദര്‍ശന്‍, ടി.വി.ജോണ്‍സണ്‍, സന്തോഷ് ചെറാകുളം, പി.കെ ഭരതന്‍ മാസ്റ്റര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, വി.വി.രാജന്‍ മാസ്റ്റര്‍,ബി.ജെ.പി. ജില്ലാ വൈസ്പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി,ചാര്‍ളി, ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് ടി.എസ്.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി
ചെയര്‍മാന്‍മാരായ പി.എ.അബ്ദുള്‍ ബഷീര്‍, അഡ്വേക്കേറ്റ് വി.സി.വര്‍ഗീസ്, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി വി.കെ.പ്രസന്നന്‍, രാധിക സനോജ്, രമേശ് കൂട്ടാല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കവി പി.എന്‍.സുനില്‍ ഇരിഞ്ഞാലക്കുട എന്ന കവിത അവതരിപ്പിച്ചു. ബിജു ചന്ദ്രശേഖരന്‍ സ്വാഗതവും പി.എസ്.ജിത്ത് നന്ദിയും പറഞ്ഞു.വിവിധമേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖവ്യക്തികളെ വ്യാഴാഴ്ച വൈകീട്ട് മാന്വല്‍പ്രകാശനത്തോടനുബന്ധിച്ച നടന്ന സമാധാരണ സമ്മേളനത്തില്‍ ആദരിച്ചു.
പ്രാദേശിക ചരിത്രത്തിന്റെ വീണ്ടെടുപ്പ് ഇരിഞ്ഞാലക്കുട മാന്വലിലൂടെ യഥാര്‍ത്ഥ ചരിത്രത്തിന്റെ കണ്ടെടുക്കല്‍:കെ.ഇ.എന്‍
Advertisement