നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി യും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42 മത് ചരമവാർഷികത്തോട് അനുബന്ധിച്ച്
മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതി
നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്യാകുളങ്ങര ലീഗ് ഹൗസിൽ
മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വക്കറ്റ് കണിയാപുരം ഹലീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുസ്ലിം
ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡന്റ് മാഹിൻ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ലീഗ്
പരിസ്ഥിതി സംരക്ഷണ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് പുലിപ്പാറ യൂസഫ്,പോത്തൻകോട് റാഫി,വെമ്പായം സലാം, ഷജീർ ചിറമുക്ക്, മുഹമ്മദ് ബഷീർ,
ഷ രീഫ് വെമ്പായം,സുബൈർ വെമ്പായം,എ ആർ സലീം,ഹലീൽ കോയാ തങ്ങൾ,
ഷാജഹാൻ മർഹബ,അബ്ദുൽ ഹക്കീം,ഷിബിൻ,താഹിർ കബറടി,നെടുമങ്ങാട് എം നസീർ,എസ്
എഫ് എസ് എ തങ്ങൾ, അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.