ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993/-രൂപ തട്ടിപ്പ് നടത്തുന്നതിനായി കമ്മീഷൻ വ്യവസ്ഥയിൽ അക്കൌണ്ട് വിറ്റ യുവാവിനെ അറസ്റ്റ് ചെയ്തു.
ഓൺലൈൻ പാർട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും Amazonr part time promotion work ലൂടെ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കല്ലേറ്റുകര സ്വദേശിയിൽ നിന്ന് 11,80,993/-രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ തട്ടിപ്പ് പണം സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രധാന പ്രതികൾക്ക് എടുത്ത് നൽകി കമ്മീഷൻ കൈപറ്റിയതിനാണ് പാലക്കാട് പയ്യനാടം സ്വദേശിയായ മന്നാരോട്ടിൽ വീട്ടിൽ മുഹമ്മദ് ഇർഷാദ് (20 വയസ്സ്) എന്നയാളെ കോടതി ഉത്തരവ് പ്രകാരമാണ് തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ പാർട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും Amazone part time promotion work ലൂടെ പണം ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് A2 Amazone Global Part-Time Recruitment, India എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർത്ത് Sreekanth Pothuraj, Nesaruban, Kala Satish എന്നീ ടെലഗ്രാം അക്കൊണ്ടുകൾ മുഖേന ചാറ്റുകൾ നടത്തിച്ച് 2024 ജനുവരി 12 മുതൽ 2024 ജനുവരി 17 വരെയുള്ള കാലയളവുകളിലായി പരാതിക്കാരൻറ ബാംഗ്ളൂർ AXIS Bank, കല്ലേറ്റുകര കാനറ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നുമായി പല തവണകളായിട്ടാണ് 1,80,993/-രൂപ പരാതിക്കാരനിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്.
പരാതിക്കാരൻറ ബാംഗ്ളൂർ AXIS Bank അക്കൊണ്ടിൽ നിന്നും പാർട്ടൈം ജോലി ഓഫർ ചെയ്ത് പ്രതികൾ 12 ഇടപാടുകൾ മുഖേന 5,30,000/-രൂപ തട്ടിച്ചെടുത്തതിൽ 50,000/-രൂപ പ്രതിയായ മുഹമ്മദ് ഇർഷാദിന്റെ മണ്ണാർക്കാടുള്ള ബാങ്ക് അക്കൊണ്ടിലേക്ക് ക്രെഡിറ്റായിട്ടുള്ളതായും അന്നു തന്നെ ഈ തുക പ്രധാന പ്രതികളുടെ അക്കൌണ്ടിലേക്ക് അയച്ചു കൊടുത്തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി. കേസ്സിൻറ അന്വേഷണത്തിൽ മുഹമ്മദ് ഇർഷാദ് തന്റെ ബാങ്ക് PASSBOOK, ATM CARD, SIM CARD എന്നിവ ഉൾപ്പെടെ 4500/-രൂപ കമ്മീഷൻ കൈപ്പറ്റി അക്കൌണ്ട് തട്ടിപ്പുസംഘത്തിന് വിൽപന നടത്തി തട്ടിപ്പുകാർക്ക് സഹായം ചെയ്തുകൊടുത്തു എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസ്സിൽ ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിയോട് അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്പാകെ ഹാജരാകാൻ കോടതി ഉത്തരാവായതിനെ തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ, സൈബർ എസ്.എച്ച്.ഒ. സുജിത്ത്.പി.എസ്,സബ്ബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, ,ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പോലീസ് ഓഫീസർ അജിത്ത്.വി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.