ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ ബയോളജി വിഭാഗം 2025 ജൂലൈ 10 ന് രാവിലെ 10:30 ന് ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ് വൺ) ശ്രീ. അനിൽ ടി.ജി ക്ലാസിന് നേതൃത്വം നൽകി. ഖരമാലിന്യ ഉത്പാദനം, വേർതിരിക്കൽ, നിർമാർജന രീതികൾ എന്നീ വിഷയങ്ങളിലൂന്നി സംസാരിച്ച ശ്രീ അനിൽ ടി. ജി, മാലിന്യ നിർമാർജനത്തിനു പ്രയോഗത്തിൽ വരുത്തേണ്ട സുസ്ഥിര രീതികളെ പറ്റിയും പ്രതിപാദിച്ചു.
ബയോളജി വിഭാഗം അധ്യാപിക എം. സുജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ
ഋതു പരിസ്ഥിതി ഫിലിം ഫെസ്റ്റ് ഡയറക്ടർ ക്യാപ്റ്റൻ ലിറ്റി ചാക്കോ, സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എലൈസ എന്നിവർ സംസാരിച്ചു. ബയോളജി വിഭാഗം അധ്യാപിക അഞ്ജിത ശശിധരൻ നന്ദി പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയ്ക്കുള്ള ഉപഹാരം വൈസ് പ്രിൻസിപ്പൽ ഡോ. സി. എലൈസ സമ്മാനിച്ചു.