വരന്തരപ്പിള്ളി : വരന്തരപ്പിള്ളി അമ്മുക്കുളം സ്വദേശി കറമ്പൻ വീട്ടിൽ അന്തോണി 73 വയസ് എന്നയാളും മകനായ ബിജു 39 വയസ് എന്നയാളും ഒരുമിച്ച് താമസിക്കുന്ന വരന്തരപ്പിള്ളി അമ്മുകളത്തുള്ള വീട്ടിൽ നിന്നും അന്തോണി ഇറങ്ങിപ്പോകാത്തതിലുള്ള വൈരാഗ്യത്താൽ 13.06.2025 തിയ്യതി രാത്രി 10.00 മണിയോടെ അമ്മുകളത്തുള്ള വീട്ടിൽ വെച്ച് ബിജു അന്തോണിയെ ആക്രമിച്ച സംഭവത്തിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിലെ പ്രതിയായ വരന്തരപ്പിള്ളി അമ്മുക്കുളം സ്വദേശി കറമ്പൻ വീട്ടിൽ ബിജു 39 വയസ് എന്നയാളെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ബിജു വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2005 ലെ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ്.
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്.കെ.എൻ, എസ്.ഐ. അലി, സീനിയർ സി.പി.ഒ സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.