ഇരിഞ്ഞാലക്കുടയില്‍ കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ യാത്രക്കാരുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസില്‍ രണ്ട് യുവാക്കളെ പോലിസ അറസ്റ്റ് ചെയ്തു. എറണാംകുളം ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന്‍ 27 വയസ്സ്, വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്‍ഡിയന്‍ പറമ്പ് വീട്ടില്‍ ശരത്ത് 27 വയസ്സ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് 03.00 മണിയോടെ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്തും ഇരിഞ്ഞാലക്കുട കൃസ്ത്യന്‍ പള്ളിയുടെ സമീപത്തുമാണ് മാല കവര്‍ച്ച നടത്തിയത്. ബൈക്കിലെത്തിയ പ്രതികള്‍ രണ്ടുപേരും ചേര്‍ന്ന് റോഡിലൂടെ നടന്നുപോയിരുന്ന സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്. പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മോഷ്ടിച്ച ബൈക്കിലാണ് ഇവര്‍ മാലപൊട്ടിക്കാനെത്തിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും രണ്ടാമത് മോഷണം ചെയ്ത സ്വര്‍ണ്ണമാല വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാര്‍ട്ട് വാച്ചുകളും, പുതിയ മൊബൈല്‍ ഫോണും, പണവും പേലീസ് കസ്റ്റഡിയിലെടുത്തു.