പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ പി ബ്ലോക്ക് കെട്ടിടം വരുന്നു..
നിർമ്മാണോദ്ഘാടനം മന്ത്രി ആര്‍. ബിന്ദു നിർവഹിച്ചു
പൂമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എം എൽ എ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്ക് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മന്ത്രിയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ഒ പി ബ്ലോക്ക് കെട്ടിടം നിർമ്മിക്കുന്നത്.
പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 3 ഒ പി റൂം, റിസപ്ഷൻ ഏരിയ , വെയ്റ്റിംങ്ങ് ഏരിയ, നേഴ്സിംങ്ങ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്കുൾപ്പെടെയുള്ള ടോയ്ലറ്റുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാപഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ്‌കുമാർ എന്നിവർ മുഖ്യാതിഥികളായി.
നിർമ്മാണോദ്ഘാടനത്തിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്,
ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ്,
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ,
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് അമ്മനത്ത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കത്രീന ജോർജ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.എ സന്തോഷ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹ്യദ്യ അജീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജൂലി ജോയ്, ലാലി വർഗ്ഗീസ്, ദേശീയ ആരോഗ്യ ധൗത്യം പി ആർ ഒ നിഖിത ജയശങ്കർ, മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. സന്തോഷ്‌കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



