ഇരിങ്ങാലക്കുട:-ഒരേ സമയം ഒരേ ക്രൂവിനെയും അഭിനേതാക്കളെയും ഉപയോഗിച്ച്, ഒരേ ലൊക്കേഷനിൽ ഷൂട്ട് ചെയ്ത്, മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ “സ്വാലിഹ്”, “നിഴൽ വ്യാപരികൾ” എന്നീ ചിത്രങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു.പ്രവാസി വ്യവസായിയും കലാകാരനുമായ ഷാജു വാലപ്പൻ നിർമ്മിച്ച ഈ ചിത്രങ്ങൾ കണ്ടതിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് മന്ത്രി സിനിമകളെ പ്രശംസിച്ചത്.ചിത്രങ്ങൾ ഉയർന്ന കലാമൂല്യവും സാമൂഹിക പ്രസക്തിയുമു ള്ളവയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.മനുഷ്യരെല്ലാവരും ഭിന്നതകൾക്കപ്പുറം ഒരേപോലെയാണെന്ന് ഈ സിനിമകൾ ഓർമ്മിപ്പിക്കുന്നു.ജാതിയുടെയും മതത്തിന്റെയും വേർതിരുവുകൾക്കപ്പുറം നാം മനുഷ്യരാണെന്ന് ഈ സിനിമകൾ വിളിച്ച് പറയുന്നു.ഇത്തരം സിനിമകൾക്ക് ഇന്നത്തെ കാലത്ത് വലിയ സാമൂഹ്യപ്രസക്തി യുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘വാലപ്പൻ
ക്രിയേഷൻസി’ന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച ‘സ്വാലിഹ്’ സിദ്ദിക്ക് പറവൂർ(എസ്.പി) സംവിധാനം ചെയ്തപ്പോൾ, ‘നിഴൽ വ്യാപരികൾ’ എന്ന ചിത്രം സംവിധാനം ചെയ്തത് ഷാജു വാലപ്പൻ തന്നെയാണ്.മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു നിർമ്മാതാവ് ഇത്തരത്തിൽ രണ്ട് സിനിമകൾ ഒരേ സമയം
ഒരുക്കിയത് വലിയൊരു നേട്ടമായി കണക്കാക്കുന്നു.