ഇരിങ്ങാലക്കുട, ഓഗസ്റ്റ് 22, 2025: സെന്റ് ജോസഫ്‌സ് കോളേജിലെ കൊമേഴ്സ് വിഭാഗം അസോസിയേഷൻ ദിനം ACT 2K25 ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം പല്ലവി നാംദേവ് ഡിസൈൻസിന്റെ സ്ഥാപകയായ പല്ലവി നാംദേവ് നിർവഹിച്ചു.ഫാഷൻ മേഖലയിലെ സാധ്യതകളേയും വെല്ലുവിളികളേയും കുറിച്ചും കോളേജ് വിദ്യാർത്ഥികൾക്ക് അവരുടെ സംരംഭക സ്വപ്നങ്ങൾ പിന്തുടരാനും ആശയങ്ങൾ യാഥാർത്ഥ്യമാക്കാനും മുഖ്യാതിഥി തന്റെ വിജയഗാഥകളും ബിസിനസ് ആശയങ്ങളും പങ്കുവെച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷയായിരുന്നു. കൊമേഴ്സ് വിഭാഗം മേധാവി രമ്യാ.എസ്, ഐക്യുഎസി കോർഡിനേറ്റർ ഡോ. ബിനു ടി.വി,കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ സൗമ്യ സ്റ്റീഫൻ എ, അസോസിയേഷൻ സെക്രട്ടറി അയന ഉണ്ണി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.