Friday, June 26, 2026
24.6 C
Irinjālakuda

വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് വിദ്യാർത്ഥികളെ അദ്ധ്യാപകർ പ്രചോദിപ്പിക്കണം:ഡോക്ടർ ആർ ബിന്ദു

*ഇരിഞ്ഞാലക്കുട* :- ക്ലാസ് മുറിക്കകത്തും പുറത്തും വൈജ്ഞാനിക അന്വേഷണങ്ങളിലേയ്ക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക എന്നത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ . ബിന്ദു അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി ആരംഭിച്ച വിദ്യാഭ്യാസ ചാനലായ എഡ്യൂ സ്ക്വയർ യൂ ട്യൂബ് ചാനലിൻ്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ടാണ് ടീച്ചർ ഈ അഭിപ്രായ പ്രകടനം നടത്തിയത്. അനന്തവും അവർണനീയവുമായ പ്രപഞ്ചത്തിൻ്റെ അറിയപ്പെടാത്ത രഹസ്യങ്ങൾക്കായി അന്വേഷണങ്ങൾ നടത്തുന്ന പുതു തലമുറ വിദ്യാർത്ഥികൾക്ക് നമ്മുടെ പ്രകൃതിയേയും സമൂഹത്തേയും പ്രയോജനപ്പെടുത്തിക്കൊണ്ട് വിജ്ഞാനതൃഷ്ണ വർദ്ധിപ്പിക്കുവാൻ എഡ്യൂ സ്ക്വയർ ചാനലിന് കഴിയട്ടെ എന്ന് ബിന്ദു ടീച്ചർ ആശംസിച്ചു.കാലാവസ്ഥ വ്യതിയാനം കാരണങ്ങൾ, പരിഹാരമാർഗങ്ങൾ എന്ന വിഷയത്തെ അധികരിച്ചു മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രെവീന്ദ്രനാഥ് എടുത്ത ക്ലാസിന്റെ സംപ്രേഷണം നിർവഹിച്ചു കൊണ്ടാണ് എഡ്യൂ സ്ക്വയർ ചാനലിന്റെ ഉത്ഘാടനം നിർവഹിച്ചത്. മേഘ വിസ്ഫോടനം, കൂമ്പാര മഴ, പ്രളയം, ഉരുൾപൊട്ടൽ, ഉരുകുന്ന ചൂട്, സൂര്യാഘാതം തുടങ്ങിയ കാലവും കണക്കും തെറ്റി വരുന്ന പ്രകൃതിയുടെ പ്രതിഭാസങ്ങളെ കുറിച്ച് ലളിതവുംസമഗ്രവുമായ മാസ്റ്ററുടെ ക്ലാസ്സ് വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനാകെയും വളരെയേറെ പ്രയോജനം ചെയ്യുന്നതാണ്. ഉത്ഘാടന സമ്മേളനത്തിൽ കൊടുങ്ങല്ലൂർ ടീച്ചേർസ് സൊസൈറ്റി പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു.സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ടി. എസ്‌. സജീവൻമാസ്റ്റർ മതിലകം ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ സി. എ. നസീർ മാസ്റ്റർ, ദീപ ആന്റണി,കെ. ആർ ന്യൂജൻ മാസ്റ്റർ, ബീന ജയൻ, സൊസൈറ്റി സെക്രട്ടറി അൻസിൽ തോമസ്, എഡ്യൂ സ്‌ക്വയർ ചാനെൽ ഉപദേശക സമിതി കൺവീനർ കെ. കെ. ശ്രീതാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img