സിനിമാ തിയറ്ററിന് മുന്നിൽ കുട്ടികൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച് കഞ്ചാവുമായി അറസ്റ്റിലായ രണ്ട് പ്രതികൾ റിമാന്റിലേക്ക്
കാട്ടൂർ : കിഴുത്താണി ജെ.കെ സിനിമാ തിയറ്ററിന് മുൻവശത്തുള്ള റോഡിൽ സ്കൂട്ടറിലിരുന്ന് കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരിക്കുന്നതായി കാണപ്പെട്ടതിന് അവിട്ടത്തൂർ സ്വദേശി അലങ്കാരത്ത് പറമ്പിൽ വീട്ടിൽ ജെസ്വിൻ 20 വയസ്സ്, താണിശ്ശേരി വീട്ടിൽ പുതുപുര വീട്ടിൽ അക്ഷയ് 23 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ NDPS ACT, Juvenile Justice Act എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.ആർ, എസ്.ഐ ബാബു ജോർജ്ജ്, എ.എസ്.ഐ. മിനി, ഡ്രൈവർ എസ്.സി.പി.ഒ ഷൗക്കർ, സി.പി.ഒ ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.